വള്ളിക്കുന്നില്‍ യുവാവ് തോട്ടില്‍ വീണു മരിച്ചു

വള്ളിക്കുന്ന് : മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണു മരിച്ചു. ചേളാരി – പൂതേരിവളപ്പ് – മുണ്ടിയൻ മാട് സ്വദേശി കിഴക്കേ പുരക്കൽ  രാമചന്ദ്രന്റെ മകൻ കെ പി പ്രമോദ് (35) – ണ് മരിച്ചത് .തിങ്കളാഴ്ച
വൈകുന്നേരം 3.30 ന് വള്ളിക്കുന്ന് അത്താണിക്കൽ കുറിയ പാടം ചാലി തോട്ടിലാണ് സംഭവം.

സുഹൃത്തുക്കളോടൊത്ത് ഇന്നലെ രാവിലെ 11 മണിയോടെ കുറിയപ്പാടം ചാലി തോട്ടിൽ മീൻ പിടിക്കാൻ എത്തിയതായിരുന്നു. മീൻ പിടിക്കുന്നതിനിടയിൽ തോട്ടിലെ വെള്ളത്തിൽ വീഴുകയായിരുന്നെന്ന് ദൃക് സാക്ഷികൾ വ്യക്തമാക്കിയത്. ഉടനെ തന്നെ തൊട്ടടുത്ത  ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: കമല,  ഭാര്യ: ഷീല മകൾ: അൻജുശ്രീ , സഹോദരങ്ങൾ: പ്രശാന്ത്, പ്രസായി, ചാന്ദിനി .

Related Articles