തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി

സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ       ഉപതിരഞ്ഞെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍  വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ 27 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും, പത്തനംതിട്ട ജില്ലയിലെ രണ്ട്, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലുമാണ് നവംബര്‍ 29ന് ഉപതിരഞ്ഞെടുപ്പ്.
മാതൃകാ പെരുമാറ്റചട്ടം ഈ മാസം ഒന്നിന് നിലവില്‍ വന്നു.  നാമനിര്‍ദേശ പത്രിക 12 വരെ സമര്‍പ്പിക്കാം.  സൂക്ഷ്മപരിശോധന 13ന് നടക്കും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന ദിവസം 15 ആണ്.  വോട്ടെടുപ്പ് നവംബര്‍ 29ന് രാവിലെ ഏഴിന് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും.  വോട്ടെണ്ണല്‍ 30ന് രാവിലെ 10ന് നടക്കും.
തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷന്‍  വാര്‍ഡായ കിണവൂര്‍, അതിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ നെല്ലിമൂട്, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ പാലച്ചകോണം, കൊല്ലത്ത് വിളക്കുടി ഗ്രാമ പഞ്ചായത്തിലെ കുന്നിക്കോട് വടക്ക്, പത്തനംതിട്ട ജില്ലയില്‍ പന്തളം മുനിസിപ്പാലിറ്റിയിലെ കടയ്ക്കാട്, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുലശേഖരപതി, ആലപ്പുഴയില്‍ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ കരുമാടി പടിഞ്ഞാറ്, പുന്നപ്ര തെക്കിലെ പവര്‍ഹൗസ്, തകഴിയിലെ  വേഴപ്രം, കുന്നുമ്മ, കാവാലം ഗ്രാമ പഞ്ചായത്തിലെ വടക്കന്‍ വെളിയനാട്, കോട്ടയം രാമപുരത്തെ അമനകര, ഇടുക്കി  അടിമാലിയിലെ തലമാലി, കൂടയത്തൂരിലെ കൈപ്പ, കൊന്നത്തടിയിലെ മുനിയറ നോര്‍ത്ത്, എറണാകുളത്ത് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ മാരംകുളങ്ങര, വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ മടപ്ലാത്തുരുത്ത് കിഴക്ക്, കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ചെറിയപിള്ളി, എളങ്കുന്നപ്പുഴയിലെ പഞ്ചായത്ത് വാര്‍ഡ്, പറവൂര്‍ ബ്ലോക്ക്പഞ്ചായത്തിലെ വാവക്കാട്, തൃശൂര്‍ കടവല്ലൂരിലെ കോടത്തുംകുണ്ട്, ചേലക്കരയിലെ വെങ്ങാനെല്ലൂര്‍ നോര്‍ത്ത്, വള്ളത്തോള്‍ നഗറിലെ യത്തീംഖാന, പറപ്പൂക്കരയിലെ പറപ്പൂക്കര പള്ളം, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ബംഗ്ലാവ്, പാലക്കാട് പുതുപ്പരിയാരത്തെ കൊളക്കണ്ടാംപറ്റ, തൃത്താല ബ്ലോക്കിലെ കോതച്ചിറ, മലപ്പുറം അമരമ്പലത്തെ ഉപ്പുവള്ളി, വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മീമ്പാറ, വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മേല്‍മുറി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ഐക്കരപ്പടി, കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പാലേരി, വയനാട് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ കരുവള്ളിക്കുന്ന്, കണ്ണൂര്‍ നടുവില്‍ ഗ്രാമ പഞ്ചായത്തിലെ  അറയക്ക്ല്‍ താഴെ, ന്യൂമാഹിയിലെ ചാവോക്കുന്ന്, പന്ന്യന്നൂരിലെ കോട്ടക്കുന്ന്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വന്‍കുളത്ത് വയല്‍, കാസര്‍ഗോഡ് ബേഡഡുക്കയിലെ ബീമ്പുങ്കാല്‍, കയ്യൂര്‍ ചീമേനിയിലെ ചെറിയാക്കര എന്നീ വാര്‍ഡുകളിലാണ് നവംബര്‍ 29ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.

Related Articles