Section

malabari-logo-mobile

ജാതവൻ ഊരുചുറ്റൽ തുടങ്ങി; കടലുണ്ടി വാവുത്സവം നാളെ

HIGHLIGHTS : കോഴിക്കോട്‌:മലബാറിലെ ക്ഷേത്രോൽസവങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള കടലുണ്ടി വാവുത്സവം ബുധനാഴ്ച നടക്കും. കടലുണ്ടി വാവുത്സവത്തിന്റെ പ്രധാന ചടങ്ങുകളി...

കോഴിക്കോട്‌:മലബാറിലെ ക്ഷേത്രോൽസവങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള കടലുണ്ടി വാവുത്സവം ബുധനാഴ്ച നടക്കും. കടലുണ്ടി വാവുത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ  “ജാതവൻപുറപ്പാട്  “മണ്ണൂർ കാരകളിയിലെ ജാതവൻ കോട്ടയിൽ നിന്ന് ആരംഭിച്ചു. കുന്നത്ത് തറവാട് കാരണവരുടെ അനുവാദവും അമ്പാളി കാരണവരുടെ അകമ്പടിയുമായി മാരത്തയിതറവാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ കടിൽപ്പുരക്കൽ തറവാട്ടുകാരാണ് ജാതവൻപുറപ്പാടിന്റെ അനുഷ്ഠാന കർമ്മങ്ങൾ നിർവ്വഹിച്ചത്. തിങ്ങി നിറഞ്ഞ ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകിതന്റെ പാൽ വർണ്ണക്കുതിരയിലേറി ജാതവൻ ആദ്യം മണ്ണൂരമ്പലനടയിൽ മേൽശാന്തി ഒരുക്കിയ നിവേദ്യം സ്വീകരിച്ചു. തുടർന്ന് എട്ടിലാത്ത് ഇല്ലത്തെ നിറച്ചെപ്പ് സ്വീകരണവും കഴിഞ്ഞുള്ള പുറപ്പാടിൽ  ഭക്തജനങ്ങളോടൊപ്പം ഇഷ്ട വിനോദമായ കാര കളി കളിച്ചു.

ഇന്ന് വിവിധ കേന്ദ്രങ്ങളിൽ ഊരുചുറ്റി തുലാമാസത്തിലെ കറുത്തവാവായ ബുധനാഴ്ച കടലുണ്ടി വാക്കടവിൽ പുലർച്ചെ നീരാട്ടിനെത്തുന്ന അമ്മ പേടിയാട്ട്ദേവിയെ കണ്ടുമുട്ടും. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഈ സംഗമമാണ് വാവുത്സവത്തിന്റെ കാതൽ . പേടിയാട്ടമ്മയുടെ നീരാട്ട് കഴിഞ്ഞ കടലിൽ വാക്കുളിക്കും ബലിതർപ്പണത്തിനുമായി ആയിരങ്ങളാണ് കടലുണ്ടിയിൽ  എത്തിച്ചേരുന്നത്.

sameeksha-malabarinews

ബുധനാഴ്ച ഉച്ചയോടെ നീരാട്ട് കഴിഞ്ഞ് സർവാഭരണ വിഭൂഷിതയായ അമ്മ ദേവിയോടൊപ്പം ജാതവനും തിരിച്ചെഴുന്നള്ളും. എഴുന്നെള്ളത്ത് കുന്നത്ത് തറവാട്ടിൽ എത്തുന്നതോടെ വ്രതാനുഷ്ഠരായ കുന്നത്ത്നമ്പ്യാൻമാർ വെള്ളരി നിവേദ്യത്തോടെ ദേവിയെ സ്വീകരിക്കും.  കുന്നത്ത് മണിത്തറയിലിലെ പീഠത്തിലിരുന്ന് ദേവി കുന്നത്ത് പാടത്തെ പടകളിക്കണ്ടത്തിൽ ഇഷ്ട വിനോദമായ പടകളി തല്ല് ആസ്വദിച്ച ശേഷം കറുത്തങ്ങാട് ഇല്ലത്തേയ്ക്ക് യാത്രയാകും .മണ്ണൂർ ശിവക്ഷേത്രം മേൽശാന്തി ഒരുക്കുന്ന വെള്ളരി നിവേദ്യം സ്വീകരിച്ച ശേഷം  പേടിയാട്ട് ക്ഷേത്രത്തിലെത്തി പനയമഠം തറവാട്ടുകാർ ഒരുക്കുന്ന വെള്ളരി നിവേദ്യവുംസ്വീകരിക്കുന്നു. സന്ധ്യയോടെ കുടികൂട്ടൽ ചടങ്ങും കഴിഞ്ഞ്  ഉത്സവച്ചടങ്ങുകൾ സമാപിക്കും.
എങ്കിലും  കടലുണ്ടിക്കാരുടെ ദേശീയ ഉത്സവമായി വിശേഷിപ്പിക്കപ്പെടുന്ന വാവ് നൽകുന്ന ഉത്സവാന്തരീക്ഷം ആഴ്ചയോളം നീണ്ട് നിൽക്കും.

വാക്കടവിലെത്തുന്ന ഭക്തർക്ക് ബലിതർപ്പണത്തിന് എല്ലാ സൗകര്യങ്ങളും അധികൃതർ  ഒരുക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!