Section

malabari-logo-mobile

പടക്കം പൊട്ടിക്കല്‍: സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തുടര്‍നടപടി  സ്വീകരിക്കാന്‍ നിര്‍ദേശം

HIGHLIGHTS : ദീപാവലി ദിവസം പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പ...

ദീപാവലി ദിവസം പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി.
സംസ്ഥാന പോലീസ് മേധാവി, ലാന്റ് റവന്യൂ കമ്മീഷണര്‍, ജില്ലാ കളക്ടര്‍മാര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍, മലിനീകരണ നിയന്ത്രണബോര്‍ഡ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം.
നിശ്ചിത സ്ഥലങ്ങളിലും സമയങ്ങളിലും മാത്രമേ പടക്കം പൊട്ടിക്കാവൂ എന്നാണ് സുപ്രീം കോടതി നിര്‍ദേശം. നിരോധിത പടക്കങ്ങള്‍ ഉപയോഗിക്കരുത്. ദീപാവലി ദിവസത്തിലോ ഗുര്‍പുരബ് ഉള്‍പ്പെടെയുള്ള ആഘോഷദിവസങ്ങളിലോ പടക്കങ്ങള്‍ രാത്രി എട്ടുമുതല്‍ 10 മണിവരെയേ പൊട്ടിക്കാവൂ എന്നാണ് കോടതി നിര്‍ദേശം. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളോടനുബന്ധിച്ച് രാത്രി 11.55 മുതല്‍ 12.30 വരെയേ പടക്കം ഉപയോഗിക്കാന്‍ സുപ്രീം കോടതിയുടെ അനുമതിയുള്ളൂ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!