Section

malabari-logo-mobile

എം ആര്‍ മാസ്റ്റര്‍ അന്തരിച്ചു

HIGHLIGHTS : വള്ളിക്കുന്ന്: സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് സജീവ നേതൃത്വം നല്‍കുകയും ചെയ്...

വള്ളിക്കുന്ന്: സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് സജീവ നേതൃത്വം നല്‍കുകയും ചെയ്ത സി ബി എച്ച് എസ് എസ്സിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍ മൂക്കംപറമ്പത്ത് വേലായുധന്‍ (എം ആര്‍ മാസ്റ്റര്‍,(91) അന്തരിച്ചു. രാമനാട്ടുകര ബേസിക് പ്രൈമറി സ്‌കൂള്‍, രാമനാട്ടുകര അയ്യപ്പനെഴുത്തച്ഛന്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍, ലക്കിടി സേവാസദനം ട്രെയിനിങ് സ്‌കൂള്‍, അരിയല്ലൂര്‍ എം വി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായും, പരുത്തിക്കാട് എ എല്‍ പി സ്‌കൂള്‍ ആദ്യത്തെ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചു.

മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ഗ്രന്ഥാലയമായി മാറിയ നവജീവന്‍ ഗ്രന്ഥാലയത്തിന്റെ രൂപീകരണത്തില്‍ നിര്‍ണ്ണായകമായി പ്രവര്‍ത്തിച്ച അദ്ദേഹം 1948 ല്‍ ഗാന്ധി സേവാസംഘം ഗ്രന്ഥാലയത്തിന്റെ സ്ഥാപക സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാമനാട്ടുകര സേവാമന്ദിരം രാധാകൃഷ്ണമേനോന്റെ സഹപ്രവര്‍ത്തകനായ എം ആര്‍ മാഷ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനതാപാര്‍ട്ടി എന്നിവയുടെ സംഘാടനത്തിലും ശക്തമായി നേതൃത്വം നല്‍കിയിരുന്നു. സോഷ്യലിസ്റ്റ് വേദികളില്‍ ഉജ്വലവാഗ്മിയായിരുന്ന എം ആര്‍ വള്ളിക്കുന്നിലെ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് ദീര്‍ഘ കാലം സജീവ സാന്നിധ്യമായിരുന്നു.

sameeksha-malabarinews

മക്കള്‍: പ്രീതാറാണി(തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തുമെമ്പര്‍, വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തു മുന്‍പ്രസിഡന്റ് ), മിനിജാറാണി(അദ്ധ്യാപിക, ഉണ്ണികുളം ജി യു പി സ്‌കൂള്‍), സിന്ധു (മുനിസിഫ് കോടതി പരപ്പനങ്ങാടി), ലാല്‍കുമാര്‍ (തേഞ്ഞിപ്പലം ജി യുപി സ്‌കൂള്‍ )

മരുമക്കള്‍: സജിത്ത് പാത്തിക്കല്‍ (റിട്ടയേര്‍ഡ് ബോയ്‌സ് എച്ച് എസ്, കൊയിലാണ്ടി), രാജീവന്‍ (പരപ്പനങ്ങാടി, ജലവിഭവ വകുപ്പ് ), ഷൈജി (അദ്ധ്യാപിക ജി യു പി സ്‌കൂള്‍, അരിയല്ലൂര്‍ ),പരേതനായ തറയില്‍ ബാലകൃഷ്ണന്‍

സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് രവിമംഗലം ക്ഷേത്രത്തിനു സമീപം മകന്റെ വീട്ടുവളപ്പില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!