വള്ളിക്കുന്ന്: കടലുണ്ടി നഗരം പി.എച്ച്. സി.കേന്ദ്രീകരിച് നടത്തുന്ന പാലിയേറ്റീവ് കെയറിലെ
നിത്യ രോഗികൾക്ക് പ്രമേഹ പരിശോധന നടത്തുന്നതിള്ള ഗ്ലുക്കോ മീറ്ററും ടെസ്റ്റ് സ്ട്രിപ്പ്സും
വള്ളിക്കുന്ന് ലയൺസ് ക്ലബ് പ്രവർത്തകർ കൈമാറി.
കോഴിക്കോട് മെഡിക്കൽ കോളേജ് പെയ്ൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റി ചെയർ മാനും മെഡിക്കൽ ഓഫീസറുമായ ഡോ. സുധീർ മുല്ലക്കൽ ക്ലബ് പ്രസിഡണ്ട് കെ.സി മനോജിൽ നിന്നും ഏറ്റുവാങ്ങി.
ട്രഷറർ പ്രവീൺ ഇല്ലിക്കൽ ,ക്ലബ് അംഗങ്ങളായ മണികണ്ഠ പ്രസാദ്, സി പ്രവീൺകുമാർ, പ്രസീദ് , വിനോദ് എന്നിവർ പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




