ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ വള്ളിക്കുന്ന് ഏരിയാ സമ്മേളനം പി ഡി സണ്ണി ഉദ്ഘാടനം ചെയ്തു

ആള്‍ കേരള ടെയ്ലേഴ്‌സ് അസോസിയേഷന്‍ വള്ളിക്കുന്ന് ഏരിയാ സമ്മേളനം അരിയല്ലൂര്‍ എംവിഎച്ച്എസ്എസ് പരിസരത്തുള്ള ആസ്‌പെയര്‍ അക്കാദമി ഹാളില്‍വെച്ച് നടന്നു. എ.കെ.ടി.എ ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ പി ഡി സണ്ണി ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡണ്ട് പി.പ്രഭാകരന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനത്തില്‍ ഏരിയാ സെക്രട്ടറി ടി.ദിലീപ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി എ.രാമകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി മെമ്പറും തിരുന്നാവായ ഏരിയാ സെക്രട്ടറിയുമായ വി.കെ. സുനില്‍ ആശംസകളര്‍പ്പിച്ചു. ഏരിയാ നേതാക്കളായ ഉഷ ചേലക്കല്‍, കിഷോര്‍ ടി, അഷിജ എന്നിവര്‍ സംസാരിച്ചു.

പി പ്രഭാകരന്‍ പ്രസിഡന്റായും ടി. ദിലീപ്കുമാര്‍ സെക്രട്ടറിയും ടി. കിഷോര്‍ ഖജാന്‍ജിയുമായി 21 അംഗ ഏരിയാകമ്മറ്റിയെ സമ്മേളനം തെരെഞ്ഞെടുത്തു.
എംഎല്‍എ-മാര്‍ക്കും എംപി-മാര്‍ക്കും ഇരട്ടപെന്‍ഷന്‍ നല്‍കുന്ന കേരളത്തില്‍ തയ്യല്‍ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കിയ നടപടി റദ്ദു ചെയ്യണമെന്ന് സമ്മേളനം സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തെങ്ങില്‍ കുടുങ്ങിയ തെങ്ങു കയറ്റ തൊഴിലാളിയെ രഠക്ഷപ്പെടുത്തി ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ഋതു ജിത്തിനേയും മാതാവ് ഷിജിലയേയും സമ്മേളനം ആദരിച്ചു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top