വള്ളിക്കുന്നില്‍ നായയുടെ കടിയേറ്റ് എട്ടുപേര്‍ക്ക് പരിക്ക്

വള്ളിക്കുന്ന്: തെരുവ് നായയുടെ കടിയേറ്റ് എട്ടുപേര്‍ക്ക് പരിക്കേറ്റു. വള്ളിക്കുന്നിലും ചേലേമ്പ്രയിലുമായി എട്ടുപേര്‍ക്കാണ് കടിയേറ്റത്.

ചാലിപ്പറമ്പ് ചക്കുവളവില്‍ നമ്പന്‍ ബാവ, വൈദ്യരങ്ങാടി അനസ്,കൊടക്കാട് പുള്ളാട്ട് ഉത്സവത്തിനിടെ അരീക്കര സുനില്‍കുമാര്‍, ആലീരിത്തി തറയില്‍ ഷിനു, ഒരു കച്ചവടക്കാരന്‍, ഒലിപ്രം തിരുത്തിയില്‍ കിഴക്കിനി അരുണ്‍കുമാര്‍,പുല്ലിപറമ്പില്‍ രണ്ടു പേര്‍ക്കുമാണ് നായയുടെ കടിയേറ്റത്.

കടിയേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തെരുവ് നായക്കുളുടെ ശല്യം പ്രദേശത്ത് കൂടുതലാണെന്നും ഇത് പ്രദേശവാസികളെ ഏറെ ഭയപ്പെടുത്തുകയാണ് ഓരോ ദിവസവുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top