താനൂരില്‍ സ്വര്‍ണ്ണക്കടയുടെ ചുമര് തുരന്ന് മോഷണ ശ്രമം

താനുര്‍: സ്വര്‍ണ്ണക്കടയുടെ ചുമര് തുരന്ന് മോഷണ ശ്രമം. റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കന്ന എ ആര്‍ ജ്വലറിയുടെ ചുമര്‍ കുത്തിതുറന്നാണ് മോഷണ ശ്രമം. താനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓലപ്പീടിക സ്വദേശി മച്ചിങ്ങലകത്ത് അബ്ദുള്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ള സ്വര്‍ണ്ണക്കടയുടെ ചുമരിന്റെ ഒരു കല്ല് അടര്‍ത്തിമാറ്റിയ നിലയിലാണ് ഉള്ളത്.

ശനിയാഴ്ച്ച കടയടച്ചതാണ്. ഞായര്‍ ഒഴിവ് ദിവസമയതിനാല്‍ കട തുറന്നിരുന്നില്ല. തിങ്കളാഴ്ച്ച കട തുന്നപ്പോള്‍ അടുത്തുള്ള കടക്കാരാണ് സംഭവം ആദ്യം കണ്ടത്.

ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. താനൂര്‍ എസ് ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top