തിരൂരില്‍ തീപിടുത്തം

തിരൂര്‍: തിരൂരില്‍ തീപിടുത്തം. മാങ്ങാട്ടിരി പാലത്തിന് സമീപത്തെ പുല്‍ക്കാടിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് തീപിടിച്ചത്.

തീ ആളിപ്പടരാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീ അണയ്ക്കുകയായിരുന്നു.

വേനൽക്കാലമായതിനാലും അതികഠിനമായ ചൂടും മൂലം ജില്ലയിൽ പലയിടത്തും പുൽക്കാടുകൾ കത്തുന്നത്    വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വള്ളിക്കുന്ന്, കോഴിക്കോട് സർവ്വകലാശാല ക്യാമ്പസ് എന്നിവടങ്ങളിലും ഇത്തരത്തിൽ പുൽമേടുകൾക്ക് തീപിടിച്ചിരുന്നു.
ചിലയിടങ്ങളിൽ അശ്രദ്ധമായി കത്തിച്ച സിഗരറ്റ് വലിച്ചെറിയുന്നത് പോലും തീപ്പിടുത്തത്തിന് കാരണമാകുമ്പോൾ, ചിലയിടത്ത് സാമൂഹ്യ ദ്രോഹികൾ ബോധപൂർവ്വം തീയിടുന്നതായും ആരോപണമുണ്ട്.
Share news
error: Content is protected !!
Scroll to Top