Section

malabari-logo-mobile

കോഴിക്കോട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ഇമാം പിടിയില്‍

HIGHLIGHTS : കോഴിക്കോട്:  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച മദ്രസാ അധ്യാപകനായ

കോഴിക്കോട്:  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച മദ്രസാ അധ്യാപകനായ ഇമാം അറസ്റ്റില്‍. കോഴിക്കോട് വെള്ളയില്‍ മുജമാമസ്ജിദിലെ ഇമാമും മദ്രസ അധ്യാപകനുമായ നിലമ്പൂര്‍ സ്വദേശി അബ്ദുല്‍ ബഷീറിനെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മുസ്ലീം തീര്‍ത്ഥാടനകേന്ദ്രമായ മടവൂര്‍ സിഎം മഖാമിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ചോനാരി അബ്ദുല്‍ ബഷീര്‍ പിടിയിലാകുന്നത്.

sameeksha-malabarinews

തിങ്കളാഴ്ച രാവിലെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ഈ ലോഡ്ജിലെത്തിയത്. പെണ്‍കുട്ടി മുഖം മറിച്ച് ലോഡ്ജിലേക്ക് കയറിപോകുന്നതു കണ്ട് സംശംയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ പോലീസില്‍ വിവരമറിയിക്കുകായിരുന്നു. തുടര്‍ന്ന് ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ബഷീറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാള്‍ വെള്ളയില്‍ ഗാന്ധിറോഡിലെ ഇമാമാണെന്നും പെണ്‍കുട്ടിയുമായി നേരത്തേയും ഈ ലോഡ്ജില്‍ എത്തിയിട്ടുണ്ടെന്നും പോലീസിനോട് സമ്മതിക്കുന്നത്. ആളുകള്‍ സംശയിക്കാതിരിക്കാനാണ് തീര്‍ത്ഥാടനകേന്ദ്രത്തിനടുത്തുള്ള ലോഡ്ജ് തിരഞ്ഞെടുത്തതെന്നും ഇയാള്‍ വെളഇപ്പെടുത്തി.

ബഷീറിനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുന്ദമംഗലം പോലീസാണ് കേസെടുത്തത്. ഇയാളെ ചൊവ്വാഴച് പോക്‌സോ കോടതിയില്‍ ഹാജരാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!