Section

malabari-logo-mobile

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനം;തെരഞ്ഞെടുപ്പ് കമ്മീഷന്‍

HIGHLIGHTS : തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ത...

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ശബരിമല പോലെ സുപ്രീംകോടതി വിധി ബാധകമായിട്ടുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നതിനെകുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തുന്ന ചര്‍ച്ചയില്‍ നിര്‍ദേശം നല്‍കുമെന്നും അദേഹം പറഞ്ഞു.

ദൈവം, മതങ്ങള്‍,ജാതി എന്നിവയെ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വിഷയമാക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടത്തിന് എതിരാണ്. ശബരിമലയുടെ പേരില്‍ വോട്ടു പിടിക്കരുതെന്നും ശബരിമല യുവതീപ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ അതിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഫലത്തില്‍ സുപ്രീംകോടതി വിധിക്കെതിരെയുള്ളതാണെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.

sameeksha-malabarinews

കഴിഞ്ഞ സെപ്റ്റംബര്‍ 25 ലെ സുപ്രീംകോടതി ഉത്തരവു പ്രകാരം സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും പരസ്യപ്പെടുത്തണമെന്നും കേസുകളുടെ എണ്ണം, കുറ്റകൃത്യത്തിന്റെ സ്വഭാവം, വകുപ്പ് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി മാധ്യമങ്ങളിലൂടെ മൂന്ന് വട്ടം പരസ്യം നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!