കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍

കണ്ണൂര്‍;ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

നേരത്തെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മത്സരിക്കാന്‍ കഴിയില്ലെന്ന് കെ സുധാകരന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു.

അതെസമയം കെ സി വേണുഗോപാല്‍ മത്സരിക്കേണ്ടതില്ലെന്ന് ദില്ലിയില്‍ നടന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ധാരണയായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും,മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ളവര്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും തുടരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

Related Articles