Section

malabari-logo-mobile

കേബിള്‍ ടി.വി.ഓപ്പറേറ്റര്‍മാരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം;പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ

HIGHLIGHTS : തേഞ്ഞിപ്പലം: കേരളത്തിലെ ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍ മാരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പി.അബ്ദുല്‍ ഹമീദ് എംഎല്‍.എ. കേബിള്‍ ടി.വി.ഓ...

തേഞ്ഞിപ്പലം: കേരളത്തിലെ ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍ മാരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പി.അബ്ദുല്‍ ഹമീദ് എംഎല്‍.എ. കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സി.ഒ.എ.)മലപ്പുറം ജില്ലാ കണ്‍ വെന്‍ഷന്‍ തേഞ്ഞിപ്പലം കോഹിനൂര്‍ ലീകാഞ്ചീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അര്‍ഹമായി ലഭിക്കേണ്ട യാതൊരു സഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും. സാധാരണ കാരായ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ സേവനം നല്‍കി വരുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണെന്നും കേബിള്‍ വലിക്കാന്‍ വൈദ്യുതി കാലിന് നല്‍കേണ്ട തുകയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണം കുത്തക കമ്പനികളെ കാണുന്ന പോലെ ചെറുകിട ഓപ്പറേറ്റര്‍ മാരെ കാണരുതെന്നും പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

സി.ഒ.എ ജില്ല പ്രസിഡന്റ് സി.സുരേഷ്‌കുമാര്‍. പതാക ഉയര്‍ത്തിയതോടെയാണ് കണ്‍ വെന്‍ഷന് തുടക്കമായത്. പ്രതിനിധി സമ്മേളനം സി.ഒ.എ സംസ്ഥാന പ്രസിഡന്റ് കെ.വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അജിത്ദാസ് ,എം ഗോപിനാഥന്‍,സി.അബ്ദുല്‍ മജീദ് എന്നിവര്‍ റിപ്പോര്‍ട്ടുകളും ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

sameeksha-malabarinews

സംസ്ഥാന ട്രഷറര്‍ ടി.അബൂബക്കര്‍ സിദ്ധിഖ്,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗംങ്ങളായ എം.രാജ്മോഹന്‍, പി.രഘുനാഥന്‍,എന്നിവര്‍ സംസാരിച്ചു. കെ.സാജിത് സ്വാഗതവും ഗിരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!