Section

malabari-logo-mobile

വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ നടുറോഡില്‍ യുവാവ് കുത്തിവീഴ്ത്തി തീ കൊളുത്തി

HIGHLIGHTS : തിരുവല്ല: യുവതിയെ നടുറോഡില്‍ യുവാവ് കുത്തി വീഴ്ത്തിയ ശേഷം തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. തിരുവല്ല നഗരമാധ്യത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിര...

തിരുവല്ല: യുവതിയെ നടുറോഡില്‍ യുവാവ് കുത്തി വീഴ്ത്തിയ ശേഷം തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. തിരുവല്ല നഗരമാധ്യത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബിഎസ്സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കോളേജിലേക്ക് പോകുന്ന വഴിയാണ് പതിനെട്ടുകാരനായ അജിന്‍ റെജി മാത്യു എന്ന യുവാവ് ആക്രമിച്ചത്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതല്‍ യുവാവ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നത്രെ എന്നാല്‍ പെണ്‍കുട്ടി ഒരുഘട്ടത്തിലും ഇതില്‍ താത്പര്യം കാണിച്ചിരുന്നില്ല. പലപ്പോഴായുള്ള യുവാവിന്റെ വിവാഹഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പെണ്‍കുട്ടിയെ ആക്രമിച്ചത്.

sameeksha-malabarinews

ഇന്ന് രാവിലെ പെണ്‍കുട്ടിയെ ചിലങ്ക ജംഗ്ഷനില്‍ കാത്തുനിന്ന യുവാവ് തടഞ്ഞു നിര്‍ത്തി കത്തികൊണ്ട് കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിക്കൂടുകയും നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അറുപത് ശകമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!