Section

malabari-logo-mobile

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം;രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശനം റദ്ദാക്കി

HIGHLIGHTS : കല്‍പ്പറ്റ: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശനം റദ്ദാക്കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ ഏജന്‍സിയുടെ അനു...

കല്‍പ്പറ്റ: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശനം റദ്ദാക്കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ ഏജന്‍സിയുടെ അനുമതി ലഭിക്കാത്തിതിനെ തുടര്‍ന്നാണ് അദേഹം സന്ദര്‍ശനം റദ്ദാക്കിയത്.

കേരളത്തിലെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.

sameeksha-malabarinews

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വി വി വസന്തകുമാറിന്റെ ലക്കിടിയിലെ വീട് സന്ദര്‍ശനത്തിനായാണ് രാഹുല്‍ വയനാട് സന്ദര്‍ശനത്തിന് തയ്യാറെടുത്തത്. എന്നാല്‍ വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ തിരിച്ചടിയുണ്ടായേക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് രാഹുല്‍ സന്ദര്‍ശനം റദ്ദാക്കിയത്. എന്നാല്‍ ലക്കിടിയിലെ സന്ദര്‍ശനത്തിന് പകരമായി തൃക്കൈപ്പറ്റയിലെ വസന്തകുമാറിന്റെ തറവാട്ടുവീട്ടില്‍ സന്ദര്‍ശനത്തിനും രാഹുലിന് അനുമതി ലഭിച്ചിട്ടില്ല. അതെസമയം കോഴിക്കോട് ബീച്ചിലെ റാലിയുള്‍പ്പെടെ പാര്‍ട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റമില്ലാതെ തുടരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!