ശബരിമല വിഷയം പറയും;തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍

കോഴിക്കോട്: ശബരിമല തകര്‍ക്കാന്‍ പിണറായി വിജയനും കൂട്ടരും നടത്തിയ ഗൂഢനീക്കം ജനങ്ങളോട് പറയുകതന്നെ ചെയ്യുമെന്നും ചട്ടങ്ങളും നിയമങ്ങളും അറിഞ്ഞുതന്നെയാണ് ഞങ്ങളും പൊതുരംഗത്ത് നില്‍ക്കുന്നതെന്നും കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് വാളില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലിട്ട ഒരു കുറിപ്പിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കെ സുരേന്ദ്രന്‍ ഇത്തരത്തില്‍ ഒരു പരസ്യ വെല്ലുവിളി നടത്തിയിരിക്കുന്നത്. മോദി ഭരണത്തില്‍ രാജ്യം കണ്ടത് ജനദ്രോഹവും കര്‍ഷക ദ്രോഹവുമാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രതീകമായ ബാബറി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്തു. എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടായാണ് കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അമിതാധികാരപ്രയോഗം നടത്തിയാല്‍ അതംഗീകരിക്കാന്‍ ആത്മാഭിമാനമിള്ളവര്‍ക്ക് കഴിയില്ലെന്നു പറഞ്ഞാണ് സുരേന്ദ്രന്‍ തെരഞ്ഞെടുപ്പു കമ്മീഷനെ വെല്ലുവിളിച്ചിരിക്കുന്നത്.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന കണ്ടുകാണുമോ ആവോ?തെരഞ്ഞെടുപ്പു കമ്മീഷണർ അമിതാധികാരപ്രയോഗം നടത്തിയാൽ അതംഗീകരിക്കാൻ ആത്മാഭിമാനമുള്ളവർക്ക് കഴിയില്ല. ശബരിമല തകർക്കാൻ പിണറായി വിജയനും കൂട്ടരും നടത്തിയ ഗൂഡനീക്കം ജനങ്ങളോട് പറയുക തന്നെചെയ്യും. ചട്ടങ്ങളും നിയമങ്ങളും അറിഞ്ഞു തന്നെയാണ് ഞങ്ങളും പൊതുരംഗത്ത് നിൽക്കുന്നത്.

Related Articles