വള്ളിക്കുന്നില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി ഭീമന്‍ തേനീച്ച കൂട്

വള്ളിക്കുന്ന്: നാട്ടുകരെ ഭയപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഭീമന്‍ തേനീച്ചകൂട്. ആനയറങ്ങാടി കോട്ടപ്പടി റോഡില്‍ നെറുംങ്കൈത കോട്ട അയ്യപ്പ ക്ഷേത്രത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിന്‍ മുകളിലാണ് തേനീച്ച കൂട് കൂട്ടിയത്

തെങ്ങിന്‍ മുകളിലെ നിരവധി ഓലകള്‍ ഉണങ്ങി നില്‍ക്കുന്നുമുണ്ട്. ഒരു ചെറിയ കാറ്റടിച്ചാല്‍ പോലും ഓലകള്‍ ഇളകി തേനീച്ച കൂടിന് മുകളിലൂടെ വീഴുമെന്ന കടുത്ത ഭീതിയിലാണ് സമീപവാസികള്‍. നിരവധി വീടുകള്‍ ആണ് പരിസരത്തുള്ളത്. രാത്രി കാലങ്ങളില്‍ തേനീച്ചകള്‍ കൂട്ടമായി വെളിച്ചം കണ്ട് വീടുകളില്‍ വരുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.

ഓരോ ദിവസവും ഏറെ പേടിയോടെയാണ് നാട്ടുകാര്‍ തള്ളി നീക്കുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.