ഷുക്കൂര്‍ കൊലക്കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റം

കണ്ണൂര്‍: ഷുക്കൂര്‍ കൊലക്കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റം. തലശ്ശേരി കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ടി വി രാജേഷിനെതിരെ ഗൂഢാലോചനയ്ക്കും കേസെടുത്തു.

സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണു തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷറര്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കണ്ണപുരം കീഴറയില്‍ കൊല്ലപ്പെട്ടത്.

2012 ഫെബ്രുവരി 20 നാണ് അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.