പരപ്പനങ്ങാടി: അരിയല്ലൂരില്‍ ഒമ്പത് പേര്‍ക്ക് മലന്തേനീച്ചയുടെ കുത്തേറ്റു. നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുത്തേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ഹെല്‍ത്ത്‌സെന്ററില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ നാലുപേരെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയുമായിരുന്നു. ബാബു(മണ്ണൂര്‍), വിഷ്ണു(ആനങ്ങാടി), സന്തോഷ്(ആനങ്ങാടി), രാജന്‍ (ആനങ്ങാടി) എന്നിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
അരിയല്ലൂര്‍ രവിമംഗലം അമ്പലത്തിന് സമീപത്തെ മരണവീട്ടിലെത്തിയവര്‍ക്കാണ് കുത്തേറ്റത്. വീടിന് സമീപത്തെ മാവിലുണ്ടായിരുന്ന തേനീച്ച കൂട് പരുന്ത് ഇളക്കിയതോടെയാണ് തേനീച്ച ആളുകളെ ആക്രമിച്ചത്.




