കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി. മാര്‍ച്ച്, ഘരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ലെന്നും കലാലയങ്ങള്‍ പഠിക്കാനുളളതാണെന്നും കോടതി വ്യക്തമാക്കി.

സ്‌കൂകള്‍ക്കും കോളേജുകള്‍ക്കും ഉത്തരവ് ബാധകമാണ്. സമരത്തിനോ പഠിപ്പുമുടക്കിനോ ആരെയും പ്രേരിപ്പിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന തരത്തില്‍ കലാലയ സമരം വേണ്ട. സമാധാനപരമായ ചര്‍ച്ചകള്‍ക്കോ ചിന്തകള്‍ക്കോ ക്യാമ്പസുകളെ വേദിയാക്കാമെന്നും കോടതി പറഞ്ഞു. ക്യാമ്പസിലെ രാഷ്ട്രീയത്തിനെതിരെ ചില വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.

Share news
error: Content is protected !!
Scroll to Top