വള്ളിക്കുന്ന് കൊടക്കാട് എസ്‌റ്റേറ്റില്‍ തീപിടുത്തം തുടര്‍ക്കഥയാകുന്നു;നടപടിയില്ലെന്ന് ആക്ഷേപം

പരപ്പനങ്ങാടി: കൊടക്കാട് എസ്റ്റേറ്റില്‍ വീണ്ടും തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് ഏക്കര്‍ കണക്കിന് സ്ഥലത്തെ അടിക്കാടിന് തീ പിടിച്ചത്.

ഈ പ്രദേശത്ത് ഇടക്കിടെ തീപിടുത്തമുണ്ടാകുന്നത് പ്രദേശവാസികളില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.ഇത്തരത്തില്‍ തീപിടുത്തമുണ്ടാകാതിരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് മുന്‍കരുതല്‍ നടപടികള്‍ ഒന്നു തന്നെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

താനൂരില്‍ നിന്ന് എത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീ ഏറെക്കുറെ തീ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോര്‍ട്ട്‌.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top