മലപ്പുറം; ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റവുമധികം കയറ്റിറക്കങ്ങള്‍ കുറക്കുന്ന പ്രവര്‍ത്തനം നടക്കുന്ന മലപ്പുറം ജില്ലയില്‍ റോഡില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുമോ എന്ന ആശങ്കയില്‍ നാട്ടുകാര്‍. മഴക്കാലം വരാനിരിക്കുന്നതാണ് ഈ ആശങ്കക്ക് കാരണം. രാമനാട്ടുകര മുതല്‍ കുറ്റിപ്പുറം വരെയുള്ള ജില്ലയിലെ ദേശീയപാത കടന്നു പോകുന്നയിടങ്ങളില്‍ റോഡ് ലെവലിങ്ങിന്റെ ഭാഗമായി വലിയ കുഴികളാണ് എടുത്തിട്ടുള്ളത്. ഇവയില്‍ വെള്ളം നിറയുകയും അത് ചുറ്റവട്ടത്തുള്ള വീടുകളിലേക്കും പറമ്പുകളിലേക്കും വെള്ളം കയറാന്‍ ഇടയാക്കുമോ എന്നതും ഈ ആശങ്കക്ക് കാരണമാകു്ന്നു.
ഇടിമുഴിക്കല്‍ മുതല്‍ കോട്ടക്കല്‍ വരെ മണ്ണ് നീക്കം ചെയ്തതിനെ തുടര്‍ന്ന് വലിയ ഗര്‍ത്തങ്ങളാണ് രൂപംകൊണ്ടിരിക്കുന്നത്.
രാമനാട്ടുകര ബൈപ്പാസിലും, എടരിക്കോട് സ്വാഗതമാട് ഭാഗത്തും വയല്‍ ഭാഗത്ത്കൂടിയാണ് പാത കടന്നുപോകുന്നത്. ഇവിടെ താല്‍ക്കാലികമായി മണ്ണിട്ടുണ്ട്. ഇത് നീര്‍ച്ചാലുകളെ തടസ്സപ്പെടുത്തുകയും വെള്ളപ്പൊക്ക ഭീഷണിക്ക് ഇടയാക്കുകയും ചെയ്‌തേക്കാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




