തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ച പ്രതി അക്രമാസക്തനായി

തിരൂരങ്ങാടി: പോലീസ് സ്റ്റേഷനില്‍ നിന്നും വൈദ്യപരിശോധനക്കായി കൊണ്ടുവന്ന ലഹരിക്ക് അടിമപ്പെട്ട പ്രതി തിരൂരങ്ങാടി താലൂക്ക്
ആശുപത്രിയില്‍ ബഹളം വെച്ചു. ചേലേമ്പ്ര പുത്തന്‍പുരയ്ക്കല്‍ റഫീഖ്(38)ആണ് വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ ബഹളം വെച്ചത്.
പൊലീസുകാരെ ചവിട്ടുകയും ബഹളം വെയ്ക്കുകയും ചെയ്ത പ്രതിയെ പിന്നീട് പോലീസ് കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

മെയ് 7ന് ചേലേമ്പ്രയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ വീട്ടില്‍ മദ്യപിച്ച് വന്ന് ജനല്‍ ചില്ലുകള്‍ പൊട്ടിക്കുകയും ടാര്‍പ്പായ കത്തിക്കുകയും, ചെയ്തതിനാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കായി തേഞ്ഞിപ്പലം എസ്.ഐ വിപിന്‍ പിള്ളയും രണ്ടു പൊലിസുകാരും രാത്രിതന്നെ ആശുപത്രിയില്‍ കൊണ്ടുവരികയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top