വള്ളിക്കുന്നില്‍ ഡ്യൂട്ടിക്കിടെ സെക്ടറല്‍ മജിസ്‌ട്രേറ്റിനേയും പോലീസുകാരനേയും ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍

പരപ്പനങ്ങാടി:  വള്ളിക്കുന്ന്‌ ആനങ്ങാടിയില്‍ കോവിഡ്‌ വ്യാപന പ്രതിരോധനപ്രവര്‍ത്തനങ്ങളുടെ പരിശോധനക്കെത്തിയ സെക്ടറല്‍ മജിസ്‌ട്രേറ്റിനേയും, കൂടെയുണ്ടായിരുന്ന പോലീസുകാരനേയും ഒരു സംഘം   ആക്രമിച്ചു.

വെള്ളിയാഴ്‌ച വൈകീട്ട്‌ നാലേമുക്കാലോടെ ആനങ്ങാടിയില്‍ വെച്ചാാണ്‌ വള്ളിക്കുന്ന്‌ സെക്ടറല്‍ മജിസ്‌ട്രേറ്റ്‌ കെ.സി ഹണിലാല്‍, പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനിലെ സിപിഒ ജിനു എന്നിവരെയാണ്‌ ഡ്യൂട്ടിക്കിടെ  ആക്രമിച്ചത്‌.

സംഭവത്തില്‍ വള്ളിക്കുന്ന്‌ കടലുണ്ടി നഗരം പരീച്ചന്റെ പുരക്കല്‍ ഹംസക്കോയയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇയാളെ കോടതി റിമാന്റ്‌ ചെയ്‌തു. പത്തോളം പേര്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇവര്‍ക്കായുള്ള അന്വേഷണം പോലീസ്‌ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.

 

Share news
error: Content is protected !!
Scroll to Top