തിരൂരില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു

Shocked young man dies in Tirur

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •  

തിരൂര്‍: അയല്‍വീട്ടില്‍ വയറിംഗ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.
ചെമ്പ്ര മേലേ പടി ബസ് റ്റോപ്പിന് സമീപം താമസിക്കുന്ന കാട്ടില്‍ പീടിയേക്കല്‍ സൈനുദ്ധീന്റെ മകന്‍ അസ്‌കറാ (32)ണ് ദാരുണമായി മരിച്ചത്.
വൈകുന്നേരം പണി നിര്‍ത്തി പണി സാധനങ്ങള്‍ എടുത്ത് വെച്ച ശേഷം വയര്‍ മടക്കി വെക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യു. എ. ഇ യിലായിരുന്ന അസ്‌കര്‍ കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്.
ക്വാറന്റയ്ന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മുമ്പ് ചെയ്ത് പരിചയമുള്ള ജോലിയാതത് കൊണ്ട് വയറിംഗിന് പോയതായിരുന്നു.

ഉമ്മ: ഫാത്തിമക്കുട്ടി.ഭാര്യ: സൈഫുന്നിസ. സഹോദരങ്ങള്‍: സിദ്ദീഖ്, നിസാര്‍, മുനീര്‍, റസീന. മൃതദേഹം തിരൂര്‍ ഗവ.ആശുപത്രി മോര്‍ച്ചറിയില്‍.

കൊവിഡ് ടെസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ഇന്ന് (ശനി) ഉച്ചക്ക് 3 മണിക്ക് ചെമ്പ്ര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •