Section

malabari-logo-mobile

താനൂര്‍ പോലീസ് സ്റ്റേഷനിലെ ‘കുട്ടി സൗഹൃദ ഇടം’ ഡിജിപി ഉദ്ഘാടനം ചെയ്തു

HIGHLIGHTS : DGP inaugurated 'Child Friendly Place' at Tanur Police Station

താനൂര്‍: കുട്ടികളുമായി ബന്ധപ്പെട്ട പരാതികള്‍ക്കും, ആപത്തു നേരിട്ടവര്‍ക്കുമുള്ള ‘കുട്ടി സൗഹൃദ ഇടം’ താനൂര്‍ പോലീസ് സ്റ്റേഷനില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നിരുപമ, അമാന്‍, ഇനിയ എന്നീ മൂന്നു കുട്ടികള്‍ ചേര്‍ന്ന് കുട്ടി സൗഹൃദ ഇടത്തിന്റെ നാട മുറിച്ചത് കൗതുകക്കാഴ്ചയായി. കുട്ടികള്‍ക്ക് സന്തോഷത്തിന് വകനല്‍കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട് ശിശു സൗഹൃദ സ്റ്റേഷനുകളില്‍. അതിനാല്‍ ആശങ്കയില്ലാതെ സ്റ്റേഷനില്‍ വരാനും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും കഴിയുന്ന സാഹചര്യം ഉണ്ടാകും. വനിതാ പോലീസ് സാന്നിധ്യവുമുണ്ട്. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഏതെങ്കിലും ഘട്ടത്തില്‍ പോലീസില്‍ പരാതി സമര്‍പ്പിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടായി സ്റ്റേഷനില്‍ എത്തിയാല്‍ മനസുതുറന്ന് സംസാരിക്കാനുള്ള സാഹചര്യവും ഒരുക്കിയിട്ടുണ്ട്.

sameeksha-malabarinews

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക, കുട്ടികളെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്‍മാരാക്കുക, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന നീതിയുടെ കേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകളെ മാറ്റുക തുടങ്ങിയവയാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.

തിരൂര്‍ ഡിവൈഎസ്പി കെ.എ സുരേഷ് ബാബു, താനൂര്‍ സി.ഐ പി. പ്രമോദ്, എസ്.ഐ എന്‍. ശ്രീജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!