ദേശീയപാത കാക്കഞ്ചേരിയില്‍ വാഹനാപകടം; വേങ്ങര സ്വദേശികളായ നവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

വള്ളിക്കുന്ന്:ദേശീയപാത കാക്കഞ്ചേരി സ്പിന്നിംഗ് മില്ലില്‍ വാഹനാപകടം. അപകടത്തില്‍ നവ ദമ്പതികള്‍ മരിച്ചു. ബുള്ളറ്റില്‍ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25) ഭാര്യ ചേലേമ്പ്ര പുല്ലിപറമ്പ്
ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളെറ്റ് ബ്രേക്ക് ചെയ്തപ്പോള്‍ തെന്നിമാറി രണ്ടുപേരും എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. സലാഹുദ്ദീന്‍ തല്‍സമയം മരണ പെടുകയും ചെയ്തു.ആശുപത്രിയിലേക്കുള്ള വഴിമധ്യേ യാണ് ഫാത്തിമ ജുമാന മരണപ്പെട്ടത്.

ചേലേമ്പ്ര ഇളന്നുമ്മല്‍ കുറ്റിയില്‍ അബ്ദുല്‍ നാസറിന്റെ മകള്‍ ആണ് മരിച്ച ഫാത്തിമ ജുമാന,മാതാവ് ഷഹര്‍ഭാനു.സഹോദരങ്ങള്‍ സല്‍മനുല്‍ ഫാരിസ്,മുഹമ്മദ് ആദില്‍.

 

 

Share news
error: Content is protected !!
Scroll to Top