Section

malabari-logo-mobile

തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കോവിഡ് നിയമാവലികള്‍ കര്‍ശനമായി പാലിക്കണം

HIGHLIGHTS : covid rules must be strictly adhered to during election campaigns

മലപ്പുറം :ജില്ലയില്‍ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോവിഡ് നിയമാവലികള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

* കോവിഡ് പോസിറ്റീവായ രോഗികളോ ക്വാറന്റൈനില്‍ ഇരിക്കുന്ന വ്യക്തികളോ ഉള്ള വീടുകളില്‍ നേരിട്ട് പോകാതെ ഓണ്‍ലൈനായോ ഫോണ്‍ വഴിയോ വോട്ടഭ്യര്‍ത്ഥിക്കാം.

sameeksha-malabarinews

* അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഒരു വീട്ടില്‍ ഒരേ സമയം പ്രചാരണത്തിന് പങ്കെടുക്കരുത്.

*വീടുകളില്‍ നേരിട്ട് പ്രചാരണം നടത്തുന്നവര്‍ ഒരു കാരണവശാലും വീടിനകത്തേക്ക് പ്രവേശിക്കരുത്. പ്രചരണത്തിലുള്ളവര്‍ പരസ്പരവും വീട്ടുക്കാരുമായും കൃത്യമായ സാമൂഹിക അകലം പാലിക്കണം.

*തെരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ വീടുകളിലെത്തുമ്പോള്‍ കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങളുള്ളവര്‍ എന്നിവര്‍ ഒഴികെ മറ്റുള്ളവര്‍ മാത്രം മാസ്‌ക് വച്ച് സാമൂഹിക അകലം പാലിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരുമായി സംസാരിക്കണം.

* പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ പരാമാവധി ഒഴിവാക്കുകയും അവ നടത്തുമ്പോള്‍ പൊലീസിന്റെ മുന്‍കൂര്‍ അനുമതിയോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണം.

* ജാഥ, ആള്‍ക്കൂട്ടം, കൊട്ടികലാശം എന്നിവ ഒഴിവാക്കണം.

* തെരഞ്ഞെടുപ്പ് പ്രചരണത്തിന് നോട്ടീസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം.

* വീടുകളില്‍ എന്തെങ്കിലും വിതരണം ചെയ്യുന്നുണ്ടെങ്കില്‍ അതിനു ശേഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരും വീട്ടുക്കാരും കൈ അണു നശീകരണം നടത്തണം.

* റോഡ് ഷോ, വാഹനറാലി എന്നിവയില്‍ പരമാവധി മൂന്ന് വാഹനങ്ങളായി പരിമിതപ്പെടുത്തുകയും വാഹനങ്ങളില്‍ എയര്‍ കണ്ടീഷണര്‍ ഒഴിവാക്കുകയും ജനാലകള്‍ തുറന്നിടുകയും വേണം.

* പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ പ്രചരണത്തിന് ഇറങ്ങരുത്. അങ്ങനെയുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കോവിഡ് പരിശോധന നടത്തേണ്ടതാണ്.

* പ്രചരണത്തില്‍ പങ്കെടുക്കുന്ന എല്ലാവരും ഇടക്കിടെ കൈ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണുനശീകരണം നടത്തണം.

* തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവര്‍ സ്വന്തം വീടുകളിലും മാസ്‌ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!