തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന നടപടിക്രമങ്ങള്‍ www.edrop.gov.in എന്ന വെബ്സൈറ്റ് മുഖേന നടത്തുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു. ഇതിനായി സ്ഥാപന മേധാവികള്‍ക്കുള്ള ലോഗിന്‍ ഐ.ഡി, പാസ്വേഡ് എന്നിവയുള്‍പ്പെടെയുള്ള ഉത്തരവ് ശനി (നവംബര്‍ 14), ഞായര്‍ (നവംര്‍ 15) ദിവസങ്ങളില്‍ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത്/ നഗരസഭ എന്നിവിടങ്ങളില്‍ നിന്ന് അതത് സ്ഥാപനങ്ങളില്‍ എത്തിക്കും. ഈ ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങള്‍, സഹകരണ ബാങ്കുകള്‍, കേരള ഗ്രാമീണ്‍ ബാങ്കുകള്‍ എന്നിവ തുറന്ന് ഒരു ജീവനക്കാരനെങ്കിലും ഹാജരാകുകയും ഉത്തരവ് കൈപ്പറ്റുകയും വേണം.



