എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍

1999 ജനുവരി ഒന്ന് മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള  (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1998 മുതല്‍ 12/2019 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) രജിസ്‌ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ടവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന്  2021 ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ട്ടമായവര്‍ക്കും സീനിയോറിറ്റി പുനഃസ്ഥാപിച്ച് നല്‍കും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് www.eemployment.kerala.gov.in ലൂടെ പുതുക്കാം. ഓണ്‍ലൈന്‍ മുഖേന പ്രത്യേക പുതുക്കല്‍ നടത്തുന്ന ഡാറ്റാബേസില്‍ വിവരം ലഭ്യമല്ലാത്തവര്‍ക്കും രജിസ്‌ട്രേഷനില്‍ സാങ്കേതിക തകരാറുകളുള്ള ഉദ്യോഗാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ചെയ്ത ടോക്കണ്‍ സ്ലിപ്പും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ 2021 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 15 വരെ ബന്ധപ്പെടാം. ഡിസംബര്‍ 31 വരെ ഉദ്യോഗാര്‍ഥികള്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ലെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top