വള്ളിക്കുന്ന്: വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് ഉള്ള താക്കോൽദാനചടങ്ങ് മലപ്പുറം ലോകസഭാപാർലമെൻ്റ് അംഗം പി അബ്ദുൾ സമദ് സമദാനി നിർവ്വഹിച്ചു.
കേരള മുഖ്യമന്ത്രി പിണറി വിജയൻ ഓൺലൈനിലൂടെ താക്കോൽ ദാന കർമ്മം ഉൽഘാടനം ചെയ്തു.308 വീടുകളും 278 ഫ്ലാറ്റുകളുടെതുമാണ് താക്കോൽദാന കർമ്മം സംസ്ഥാന സർക്കാറിൻ്റെ നൂറ്ദിന പരിപാടിയിൽ ഉൾപ്പെടുത്തി നടത്തിയത്.
വള്ളിക്കുന്നിൽ നടന്ന ചടങ്ങിൽ മുഖ്യ അതിഥിയായി വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽ എ പി അബ്ദുൾ ഹമീദ് മാസ്റ്റർ പങ്കെടുത്ത ചടങ്ങിൽ
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ. തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ടി സാജിദ, ജില്ലാ പഞ്ചായത്ത് അംഗം സറീന ഹസീബ്, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ യു ഉസ്മാൻ, eബ്ലാക്ക് പഞ്ചായത്ത് അംഗം
സതി കോട്ടുങ്ങൾ, വളളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കോട്ടാശ്ശേരി മനോജ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ്.വിവിധ തൊഴിലാളി സംഘുകൾക്ക് വേണ്ടി കബീർ കെ പി, പാണ്ടി ഹസൻ, കെ പി മൊയ്തീൻകോയ, സത്താർ അനങ്ങാടി എന്നിവർ ആശംസകൾ അർപ്പിച്ചു, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ പി എസ് ശിവ പ്രസാദ്
നന്ദി രേഖപ്പെടുത്തി.
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിൽ നിന്നുള്ള 1398 കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതമായ 1052 കോടി രൂപയുൾപ്പെടെ 2450 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്




