പ്ലസ് വണ്‍ പരീക്ഷ നടത്താം; സംസ്ഥാന സര്‍ക്കാരിന് പച്ചക്കൊടി കാട്ടി സുപ്രീംകോടതി

representational photo

ദില്ലി : സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നേരിട്ട് ഓഫ്‌ലൈന്‍ ആയി നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമാണെന്ന് കോടതി പറഞ്ഞു. മുമ്പ് കേരളത്തില്‍ നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു.

 

പരീക്ഷ എഴുതുന്നത് ചെറിയ കുട്ടികളാണ്. സര്‍ക്കാര്‍ എല്ലാ മുന്‍കരുതുലും സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണം  എന്നും കോടതി പറയുന്നു.

പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹരജിനല്‍കിയവര്‍ക്ക് കനത്തതിരിച്ചടിയാണ് സുപ്രീം കോടതിയുടെ വിധി. സര്‍ക്കാരിന്റെ സത്യവാങ്മൂലം തൃപ്തികരമല്ലെന്നും നീറ്റ് പോലുള്ള പ്രവേശന പരീക്ഷയമുായി പ്ലസ് വണ്‍ പരീക്ഷയെ താരതമ്യം ചെയ്യരുതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഈ വാദം ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പട്ടെ ബെഞ്ച് തള്ളുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top