അന്ന് ശ്രീരാമകൃഷ്ണന്‍ തന്ന ഉറപ്പ്; താഴേത്തേല്‍ നഫീസക്ക് ഇനി സുരക്ഷിത ഭവനത്തില്‍ അന്തിയുറങ്ങാം

പൊന്നാനി: കഴിഞ്ഞ വര്‍ഷം ആര്‍ത്തലച്ച കടല്‍ തിരമാലകളില്‍ വെള്ളം കയറി വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട അഴീക്കല്‍ ഒന്നാം വാര്‍ഡിലെ മീന്‍തെരുവ് മത്സ്യഗ്രാമത്തിലെ കടല്‍ തീരത്ത് താമസിക്കുന്ന താഴേത്തേല്‍ നഫീസക്ക് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം.
വീട് നഷ്ടപ്പെട്ട നഫീസയോട് നിങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട് നല്‍കുമെന്ന് മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പാണ് സര്‍ക്കാര്‍ പൊന്നാനിയില്‍ പുനര്‍ഗേഹം പദ്ധതിയിലൂടെ നിര്‍മിച്ച ഫ്‌ലാറ്റ് സമുച്ചയത്തിലെ 10/3 ഫ്‌ലാറ്റ് നല്‍കി പാലിക്കപെട്ടിരിക്കുന്നത്.

കടല്‍ കൂറ്റന്‍ തിരമാലകളായി കരയിലെത്തുമ്പോള്‍ കടല്‍വെള്ളം കയറുന്ന വീട്ടിലാണ് നഫീസഉമ്മയും കുട്ടികളും താമസിച്ചിരുന്നത്. ശക്തമായ കടലാക്രമണത്തില്‍ വീട്ടില്‍ വെള്ളം ഇരച്ചുകയറുമ്പോള്‍ ബന്ധു വീട്ടില്‍ താമസിക്കും.

മരിക്കുന്നതിന് മുന്‍പെങ്കിലും അടച്ചുറപ്പുള്ള ഒരു വീട്ടില്‍ താമസിക്കണമെന്ന നഫീസയുടെ ആഗ്രഹമാണ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്‌

Share news
error: Content is protected !!
Scroll to Top