വള്ളിക്കുന്നില്‍ വ്യാജമദ്യ വില്‍പന ചോദ്യം ചെയ്തതിന് പോലീസ് ദ്രോഹിക്കുന്നുവെന്ന പരാതിയുമായി കുടുംബം

തിരൂരങ്ങാടി: വള്ളിക്കുന്നില്‍ വ്യാജ മദ്യ വില്‍പന ചോദ്യം ചെയ്തതിന് പരപ്പനങ്ങാടി പോലീസ് തങ്ങളെ ദ്രോഹിക്കുന്നുവെന്ന് ആക്ഷേപവുമായി കുടംബം. അരിയല്ലൂര്‍ എം.വി.എച്ച്.എസിന് സമീപം താമസിക്കുന്ന ഖാലിദും ഭാര്യ സഫ്‌വത്തുമാണ് വാര്‍ത്താ സമ്മേളനം വിളിച്ച് പരാതി ഉന്നയിച്ചിരിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇവര്‍ താമസിക്കുന്ന കോര്‍ട്ടേഴ്സിലെ തൊട്ടടുത്ത റൂമില്‍ വ്യാജമദ്യം വില്‍പന കാരണം താമസിക്കുന്നതിന് പ്രയാസം നേരിട്ടപ്പോള്‍ പരപ്പനങ്ങാടി പോലീസിനെ സമീപിച്ചിരുന്നുവത്രെ. എന്നാല്‍ പരാതിയില്‍ പറയുന്ന മൂന്ന് പേര്‍ക്കുമെതിരെ യാതൊരു നിയമ നടപടിയും സ്വീകരിക്കാതെ പോലീസ് തന്നെയും കുടുംബത്തെയും മാനസികമായി പീഡിപ്പിക്കുകയാണുണ്ടായതെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തങ്ങളുടെ മുറിക്ക് സമീപം സ്ഥാപിച്ച സി സി ടി വി ക്യാമറ പോലും നശിപ്പിച്ചതായും ഇവര്‍ പറയുന്നു.
തന്റെ ചെറിയ കുട്ടികള്‍ തൊട്ടടുത്ത വാടക മുറിയിലെ വാഹനങ്ങള്‍ നശിപ്പിച്ചു എന്ന വ്യാജ പരാതി എതിര്‍ കക്ഷികളെ കൊണ്ട് എഴുതി വാങ്ങി ഞങ്ങളെ കൊണ്ട് നഷ്ടപരിഹാരം കൊടുപ്പിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ഇതിനെതിരെ ഡി വൈ എസ് പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കുടുംബം പറയുന്നു.

 

 

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •