വാളയാര്‍ ലൈംഗീകാക്രമണ കേസില്‍ കോടതി വെറുതെ വിട്ട പ്രതിക്ക് നേരെ ആക്രമണം

പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ലൈംഗീകമായി ആക്രമിക്കപ്പെട്ട് മരിച്ചകേസിലെ പ്രതിക്ക് നേരെ ആക്രമണം. കേസില്‍ കോടതി വിട്ടയച്ച മധുവിന് നേരെയാണ് അട്ടപ്പള്ളത്തുവെച്ച്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ലൈംഗീകമായി ആക്രമിക്കപ്പെട്ട് മരിച്ചകേസിലെ പ്രതിക്ക് നേരെ ആക്രമണം. കേസില്‍ കോടതി വിട്ടയച്ച മധുവിന് നേരെയാണ് അട്ടപ്പള്ളത്തുവെച്ച് മര്‍ദ്ദനമുണ്ടായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മര്‍ദനമേറ്റ് റോഡരികില്‍ കിടന്ന മധുവിനെ പോലീസെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നാട്ടുകാരില്‍ നിന്നാണ് മധുവിന് മര്‍ദ്ദനമേറ്റതെന്നാണ് പോലീസ് പറയുന്നത്. മധുവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു വെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

വാളയാറില്‍ സോഹദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിമധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്.

2017 ജനുവരിയിലും മാര്‍ച്ചിലുമാണ് വാളയാറില്‍ പതിമൂന്നും ഒന്‍പതും വയസു പ്രായമുള്ള പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. രണ്ട് കുട്ടികളും ലൈംഗീക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു. പെണ്‍കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകന്‍ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം മധു, അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കല്‍ വീട്ടില്‍ ഷിബു, അമ്മയുടെ സഹോദരിയുടെ മകനായ വി മധു, അയല്‍വാസിയായ പതിനേഴുകാരന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

ഹൈദരബാദില്‍ വനിതാ ഡോക്ടറെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കഴിഞ്ഞദിവസം പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേരളത്തിലും ഒരു പ്രതിക്ക് നേരെ റോഡില്‍വെച്ച് ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •