വീട്ടില്‍ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗീകാക്രമണം;പ്രതി പിടിയില്‍

കാഞ്ഞിരപ്പള്ളി: വീട്ടില്‍ അതിക്രമിച്ച് കയറി പതിമൂന്ന് കാരിയെ ലൈംഗീകമായി ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കരിമ്പക്കയം സ്വദേശി അരുണ്‍ സുരേഷ് ആണ് പിടിയിലായത്. പ്രദേശത്തെ ഒരു റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ലൈംഗീകാക്രമണത്തിന് 376 ാം വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

കുട്ടി സ്‌കൂള്‍ വിട്ടുവന്ന സമയത്താണ് പ്രതി വെള്ളം ചോദിച്ച് വീട്ടിലെത്തിയത്. വെള്ളമെടുക്കാനായി അകത്തേക്ക് പോയ സമയത്താണ് പ്രതി അതിക്രമിച്ച് കയറി കുട്ടിയെ ലൈംഗീകാക്രമണത്തിന് ഇരയാക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. പോലീസ് കാണിച്ച ഫോട്ടോയില്‍ നിന്നാണ് പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞത്.

Share news
error: Content is protected !!
Scroll to Top