കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട;മലപ്പുറം കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ സ്വര്‍ണ്ണവേട്ട. 3.750 കിലോ ഗ്രാം സ്വര്‍ണ്ണവുമായി രണ്ടുപേര്‍ പിടിയിലായി. മലപ്പുറം കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. ഏകദേശം 1.16 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.

കാലില്‍ സ്വര്‍ണമിശ്രിതമായി കെട്ടി വെച്ച നിലിയില്‍ കണ്ടെത്തിയ മൂന്നേകാല്‍ കിലോ സ്വര്‍ണം മലപ്പുറം സ്വദേശിയില്‍ നിന്നാണ് കണ്ടെത്തിയത്. ശരീരത്തില്‍ ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന അരക്കിലോ സ്വര്‍ണം കോഴിക്കോട് സ്വദേശിയില്‍ നിന്നുമാണ് കണ്ടെത്തിയത്.

എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് പ്രതികളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top