നാട്ടുകാരുടെ ഉറക്കെ കെടുത്തിയ തേനീച്ചക്കൂട് നശിപ്പിച്ചു

പരപ്പനങ്ങാടി :പത്തോളം പേരെ കുത്തി പരിക്കേല്‍പ്പിക്കുകയും ഒരു പശുവിനെ കൊല്ലുകയും ചെയ്ത പതിനായിരക്കണക്കിന് വരുന്ന തേനീച്ചകള്‍ അടങ്ങിയ കൂടു തീവെച്ചു നശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെയും വൈകീട്ടുമായി നടന്ന തേനീച്ചകളുടെ ആക്രമണത്തില്‍ ആണ് പത്തു പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു പശു ചത്തുപോവുകയും ചെയ്തത്. ചെട്ടിപ്പടി പൊതൂക്കര പറമ്പില്‍ കാട്ടികോലോത്തു ദിവാകരന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ മരത്തിലാണ് തേനീച്ച കൂടു കൂട്ടിയിരുന്നത്. പരുന്തിന്റെ ആക്രമണം മൂലം കൂടു പൊളിയുകയും തുടര്‍ന്ന് കണ്ണില്‍ കണ്ടവരെയെല്ലാം തേനീച്ച പിന്തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു.

ഇതേ പറമ്പില്‍ ആണ് കീഴ്ച്ചിറ അംഗന്‍വാടി സ്ഥിതി ചെയുന്നത് .വെള്ളിയാഴ്ച വൈകീട്ടോടുകൂടി തേനീച്ച കൂടു നശിപ്പിക്കുന്ന ആളുകളെ വിളിച്ചു നാട്ടുകാര്‍ കൂട് നശിപ്പിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top