Section

malabari-logo-mobile

വളാഞ്ചേരി പോക്‌സോ കേസ്: ഇടതുകൗണ്‍സിലര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്: പ്രതിക്ക് മന്ത്രി കെടി ജലീലുമായി അടുത്ത ബന്ധമെന്ന് ബന്ധുക്കള്‍

HIGHLIGHTS : വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ വിവാഹ വാഗ്ദാനം നല്‍കി 16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ വിവാഹ വാഗ്ദാനം നല്‍കി 16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ എല്‍ഡിഎഫ് കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കും. പ്രതി ഷംസുദ്ധീന്‍ നടക്കാവില്‍ മലേഷ്യയിലേക്കോ തായ്‌ലന്‍ഡിലേക്കോ കടന്നതായി സംശയിക്കുന്നതായി വളാഞ്ചേരി പോലീസ് പറഞ്ഞു.
ഇതിനിടെ പ്രതിയെ മന്ത്രി കെടി ജലീല്‍ സഹായിക്കുന്ന എന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. നാട്ടുകാരന്‍ കൂടിയായ മന്ത്രി തങ്ങളെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നതിനും മറ്റും സഹായിക്കണമെന്ന് ആവിശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരി മീഡിയവണ്ണിനോട് പറഞ്ഞു.

2016 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ കുടുംബക്കാരുമായി താമസിച്ചിരുന്ന പെണ്‍കുട്ടിയുമായി ഷംസുദ്ദീന്‍ പ്രണയത്തിലായിരുന്നതായി് പൊലീസ് പറയുന്നു. വിവാഹം കഴിക്കാമെന്നുപറഞ്ഞ് പലതവണ ക്വാര്‍ട്ടേഴ്സിലും മറ്റു പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു.

sameeksha-malabarinews

വിവാഹ വാഗ്ദാനത്തില്‍നിന്ന് കൗണ്‍സിലര്‍ പിന്മാറിയതോടെ പെണ്‍കുട്ടി ചൈല്‍ഡ്ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈനും പോലീസും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു.

മലപ്പുറം ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 376-ാം വകുപ്പ് പ്രകാരവും, പോക്സോ നിയമമനുസരിച്ചും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പരാതിയുമായി കുടുംബം മുന്നോട്ട് പോയതോടെ പ്രതി വിദേശത്തേക്ക് മുങ്ങിയെന്നാണ് സുചന്.

ഷംസുദ്ദീന്‍ നടക്കാവിലിനോട് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!