Section

malabari-logo-mobile

ഭൂമി ശാസ്ത്ര പഠനം എളുപ്പമാക്കുന്നതിനായിജ്യോഗ്രഫി ലേണിംഗ് ആപ്പുമായി സുഹൃത്തുക്കൾ

HIGHLIGHTS : ഭൂമി ശാസ്ത്ര പഠനം എളുപ്പമാക്കുന്നതിനായി പുതിയ ആപ്ലിക്കേഷനുമായി  രണ്ട് സുഹൃത്തുക്കൾ.  സങ്കീർണമായ ഭൗമ പ്രതിഭാസങ്ങളെ വളരെ ലളിതമായി മനസ്സിലാക്കാനും പഠനം

എന്‍.കെ സലീം

ഭൂമി ശാസ്ത്ര പഠനം എളുപ്പമാക്കുന്നതിനായി പുതിയ ആപ്ലിക്കേഷനുമായി  രണ്ട് സുഹൃത്തുക്കൾ.  സങ്കീർണമായ ഭൗമ പ്രതിഭാസങ്ങളെ വളരെ ലളിതമായി മനസ്സിലാക്കാനും പഠനം എളുപ്പമാക്കുന്നതിനും വേണ്ടിയാണ് ആണ് പുതിയ  ആപ്ലിക്കേഷനുമായി സുഹൃത്തുക്കൾ രംഗത്തെത്തിയത്.കൊല്ലം വയല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഭൂമി ശാസ്ത്ര അധ്യാപകനും സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ എസ്.സുരേഷ് കുമാർ, പ്രവീൺ ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ആപ്പിന് രൂപം നൽകിയത്.മലയാളത്തിലും ഇംഗ്ലീഷിലും ആപ്ലിക്കേഷൻസ് ലഭ്യമാണ്.പത്താം ക്ലാസിലെ പാഠഭാഗം ഇംഗ്ലീഷിലും മലയാളത്തിലും അപ്ലിക്കേഷനിൽ തയ്യാറായി കഴിഞ്ഞിട്ടുണ്ട്.  പ്രാദേശിക ഭാഷയിൽ മൊബൈൽ ആപ്പ് വിദ്യാർഥികൾക്ക് പഠന  സൗകര്യമൊരുക്കുന്നു.ഒരേസമയം തന്നെ അധ്യാപകർക്കും കുട്ടികൾക്കും ഭൂമിശാസ്ത്രപരമായ പഠനവും പരിശീലനവും എളുപ്പമാക്കുന്നതാണ് ആപ്ലിക്കേഷൻസ്.നാല് ഭാഗങ്ങളായിട്ടാണ് ആപ്ലിക്കേഷൻ ക്രമീകരിച്ചിരിക്കുന്നത്.
1.Virtual learning
വസ്തുതകൾ സ്വയം വിവരക്കുന്ന തരത്തിലായതുകൊണ്ട് ഇങ്ങനെ ഒരു വിഭാഗം ക്രമീകരിച്ചിട്ടുണ്ട്. പാഠഭാഗത്തെ ആശയങ്ങളും വസ്തുതകളും ഉൾപ്പെടുത്തി തയ്യാറാക്കിയതാണിത്. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന വസ്തുതകൾ പൂർണ്ണമായും പരിചയപ്പെട്ടാൽ മാത്രമെ മറ്റു വിഭാഗങ്ങളിലേക്ക് അനായാസം പോകാൻ കഴിയുകയുള്ളൂ.
2. Image Quiz
പാഠഭാഗത്ത് പരിചയപ്പെട്ടു പോയ ചിത്രങ്ങൾ, ഗ്രാഫുകൾ, ഭൂപടങ്ങൾ തുടങ്ങിയ ഉൾപ്പെടുത്തിയുള്ള ചോദ്യങ്ങളാണിവ. virtual learning ൽ നിന്നും കൃത്യമായ ആശയം കിട്ടിയ കുട്ടിക്ക് മാത്രമെ കൃത്യമായ ഉത്തരം കണ്ടെത്താനാകൂ. മാത്രമല്ല പാഠഭാഗത്തിലെ ആശയങ്ങൾ എത്രത്തോളം മനസ്സിലാക്കി എന്നതിന്റെ ഒരു പുനരവലോകനം കൂടി സാദ്ധ്യമാണ്
3.Multiple Choice
ആശയങ്ങളുടെ ഓർമ്മപ്പെടുത്തലുകളും പുനരലവലോകനവും ഇവിടെയും സാദ്ധ്യമാണ്. കുട്ടികളിൽ  ആശയധാരണ ക്യത്യമായി നടന്നില്ലെങ്കിൽ വീണ്ടും virtual learning ആവർത്തിച്ചു നോക്കി മനസ്സിലാക്കാൻ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
4. Interactive
പാഠഭാഗത്തെ ചില ആശയങ്ങൾ ആപ്ലിക്കേഷനുമായി സംവദിച്ചുകൊണ്ട് ആശയങ്ങൾ മനുസ്സിലാക്കാനുള്ള അവസരവും ഈ ആപ്പിൽ തയ്യാറാക്കിയിട്ടുണ്ട്.
ഋതുഭേദങ്ങളും സമയവും (Seasonട and Time) എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ കുട്ടികൾക്കും അദ്ധ്യാപകർക്കും ലഭിക്കാവുന്ന ഏറ്റവും നല്ല സേവനമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവർ.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!