കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

എടപ്പാള്‍: കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരം. ആല്‍ത്തറ പാറക്കല്‍ താഴത്തേതില്‍ പരേതനായ ലിബര്‍ട്ടി കുഞ്ഞുപ്പുവിന്റെ മകന്‍ മുഹമ്മദ് കുട്ടി എന്ന കുട്ടിക്ക (61)യാണ് മരിച്ചത്. ആല്‍ത്തറ പാറക്കല്‍ താഴത്തേതില്‍ റ്റി.ബി. കുഞ്ഞുമോന്‍ മകന്‍ ലിയാക്കത്ത് അലി(55),ആല്‍ത്തറ മാടിവളപ്പില്‍ മൊയ്തുണ്ണിമകന്‍ അബ്ദുള്‍ എന്ന അവുതല്‍ ( 53) എന്നിവരെ ഗു തരപരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കടവല്ലൂരിലാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെ വിദേശത്തേക്ക് പോകുന്ന സുഹൃത്ത് സിദ്ദീഖിനെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേയ്ക്ക യാത്രയാക്കാന്‍ പോയതായിരുന്നു മൂവര്‍ സംഘം. മടങ്ങും വഴി രാത്രി പന്ത്രണ്ടോടെ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിനു സമീപത്തുവച്ച് എതിര്‍ദിശയില്‍ വന്ന എറണാകുളത്തു നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന കര്‍ണാടക സ്റ്റേറ്റ് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയായിരുന്നു മുഹമ്മദ് കുട്ടിയുടെ അന്ത്യം. ഖബറടക്കം ഞായറാഴ്ച രാത്രി പത്തോടെ പെരുമ്പിലാവ് സെന്‍ട്രല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Share news
error: Content is protected !!
Scroll to Top