ഒന്നര കിലോ കഞ്ചാവുമായി വേങ്ങരയില്‍ മധ്യവയസ്‌കന്‍ പിടിയില്‍

തിരൂരങ്ങാടി: ഒന്നര കിലോ കഞ്ചാവുമായി മധ്യവയസ്‌ക്കന്‍ പിടിയിലായി. വേങ്ങര കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ നിന്നാണ് പെരുവള്ളൂര്‍ സിദ്ദീഖാബാദ് സ്വദേശി പാലപ്പെട്ടി മുഹമ്മദിനെ (45) എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഒ വിനോദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇയാള്‍ കഞ്ചാവ് വില്‍പനക്കിടെ പിടിയിലാകുന്നത്.

റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജോഷ് കുമാര്‍, യൂസഫലി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, പ്രമോദ് ദാസ്, മായ,നിതിന്‍, ജിനരാജ് തുടങ്ങിയവരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top