ഒന്നര വയസ്സുള്ള കുഞ്ഞിനേയും ഭാര്യയേയും കൊലപ്പെടുത്തി യൂവാവ് ആത്മഹത്യ ചെയ്തു

കൊച്ചി : ഒന്നര വയസ്സുള്ള കുഞ്ഞിനേയും ഭാര്യയേയും തീകൊളുത്തി കൊന്നശേഷം യുവാവ് ആത്മഹത്യചെയ്തു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ കളമശ്ശേരിയാലാണ് അതിദാരുണമായ സംഭവം നടന്നത്. പട്ടിമറ്റം സ്വദേശി സജി(32) ആണ് തന്റെ ഭാര്യ ബിന്ദു(29), ഒന്നര വയസ്സുള്ള ശ്രീഹരി എന്നിവരാണ് മരിച്ചത്. സംഭവം തടയാന്‍ ശ്രമിച്ച ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിക്കും ഗുരതരമായി പരിക്കേറ്റിട്ടുണ്ട്.

ആനന്ദവല്ലിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ബിന്ദുവും കുഞ്ഞും മരിച്ചിരുന്നു. നാട്ടകാര്‍ നടത്തിയ തെരച്ചിലിലാണ് സജിയെ കുളുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍കണ്ടെത്തിയത്

പൊള്ളലേറ്റ ആനന്ദവല്ലിയുടെ നില ഗുരുതരമായി തുടരുകയാണ്.
എന്താണ് ഇതിലേക്ക് നയിച്ചതെന്ന് കാര്യത്തില്‍ വ്യക്തതയില്ല.

Share news
error: Content is protected !!
Scroll to Top