തിരൂരങ്ങാടിയില്‍ പിഞ്ചുകുഞ്ഞിന് സൂര്യതാപമേറ്റു

തിരൂരങ്ങാടി: ചെറുമുക്ക് പ്രവാസി നഗറില്‍ 11മാസം പ്രായമുളള കുഞ്ഞിന് സൂര്യതാപമേറ്റു. പനക്കല്‍ മുഹമ്മദാലിയുടെയും ഹസ്‌നത്തിന്റെയും മകന്‍ മുഹമ്മദ് ഹാദിലിന്റെ ഇടത്തെ കൈ മുട്ടിന് മുകളിലാണ് പൊള്ളലേറ്റിട്ടുള്ളത്.

ഇന്നലെ വൈകീട്ടാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. കുഞ്ഞിനെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top