ശ്രീലങ്കന്‍ സ്‌ഫോടനം ; ഭീകരരില്‍ ചിലര്‍ കേരളത്തിലെത്തിയെന്ന് ലങ്കന്‍ സൈനിക മേധാവി

കൊളംബോ: ശ്രീലങ്കന്‍ സ്‌ഫോടനം നടത്തിയ ഭീകരരില്‍ ചിലര്‍ കേരളത്തിലേക്കും എത്തിയതായി ശ്രീലങ്കന്‍ സൈനിക മേധാവി. അവര്‍ ഇന്ത്യയിലേക്ക് ട്രെയിന്‍ മാര്‍ഗം എത്തിയതായും കശ്മീരീലും ബംഗളൂരുവിലും കേരളത്തിലും എത്തുമെന്നുമാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നുമാണ് ലഫ്‌നറ്റ് ജനറല്‍ മഹേഷ് സേനാനായക് വ്യക്തമാക്കി.ബി ബി സി വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പരിശീലനത്തിനോ രാജ്യത്തിന് പുറത്തുള്ള മറ്റു സമാന സംഘടനകളുമായി ബന്ധപ്പെടാനോ ആയിരിക്കാം അവര്‍ ഇന്ത്യയിലേക്ക് പോയിട്ടുണ്ടാകുകയെന്നും സൈനിക മേധാവി പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 21 ന് ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഒമ്പത് ചാവേറുകളാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രഹസ്യ വിവരം നല്‍കിയിട്ടും വിവിധ അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള ആശയ വിനിമയത്തിലെ വിടവാണ് തിരിച്ചടിയായതെന്നും സൈനിക മേധാവി സമ്മതിച്ചു.

Share news
error: Content is protected !!
Scroll to Top