താനൂരില്‍ നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ രണ്ടു മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

താനൂര്‍: താനൂരില്‍ നഗരസഭ കൗണ്‍സില്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. നഗരസഭ കൗണ്‍സിലര്‍ സി.പി.സലാം, എ.പി.മൊയ്തീന്‍കോയ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

മൊയ്തീന്‍ കോയയെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. ഇത് കണ്ട് അക്രമം തടയാന്‍ ശ്രമിച്ച കൗണ്‍സിലര്‍ക്കും വെട്ടേല്‍ക്കുകയായിരുന്നു്. പരിക്കേറ്റ ഇരുവരേയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മും, സ്ഥലം എംഎല്‍ യുമാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.

സംഭവത്തെ തുടര്‍ന്ന് അഞ്ചുടി ഉള്‍പ്പടെയുള്ള തീരദേശ മേഖലയില്‍ ശക്തമായ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top