Section

malabari-logo-mobile

നിഖാബ് നിരോധനം എം.ഇ.എസ്സില്‍ ഭിന്നത: വിയോജിപ്പുമായി കാസര്‍കോട് ഘടകം

HIGHLIGHTS : കാസര്‍കോട് : എംഇഎസ് സ്ഥാനപനങ്ങളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ മുഖം മറിച്ചുളള വസ്ത്രധാരണം ഒഴിവാക്കണമെന്ന സര്‍ക്കുലറിനെതിരെ സംഘടനയുടെ കാസര്‍കോട് ജില...

കാസര്‍കോട് : എംഇഎസ് സ്ഥാനപനങ്ങളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ മുഖം മറിച്ചുളള വസ്ത്രധാരണം ഒഴിവാക്കണമെന്ന സര്‍ക്കുലറിനെതിരെ സംഘടനയുടെ കാസര്‍കോട് ജില്ലാഘടകം രംഗത്ത്.
നിഖാബ് വിഷയത്തില്‍ എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്ന പ്രസ്താവനയുടമായി കാസര്‍കോട് ജില്ലാപ്രസിഡന്റ് ഡോ. ഖാദര്‍ മാങ്ങാട് പ്രസ്താവനയില്‍ പറഞ്ഞു. പ്രസ്താവനയില്‍കാസര്‍കോട് ജില്ല ജനറല്‍ സക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എ. ഹമീദ്ഹാജി എന്നിവരും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

എംഇഎസ് ക്യാമ്പസുകളില്‍ നിഖാബ് നിരോധിച്ചത് ഫസല്‍ ഗഫൂറിന്റെ ഏകപക്ഷീയമായ നിലാപാടാണെന്നും സംഘടനയുടേതല്ലന്നുമാണ് ഇവര്‍ പറയുന്നത്. മാര്‍ച്ച് 30ന് നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സിലിലോ, ഏപ്രില്‍ എട്ടിന് നടന്ന എക്‌സിക്യുട്ടീവ് കമ്മറ്റിയിലോ ഇത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ഇവര്‍ പറയുന്നു.

sameeksha-malabarinews

എംഇഎസ്സിന്റെ സര്‍ക്കുലറിനെതിരെ സമസ്തയടക്കമുള്ള ചില മുസ്ലീം സംഘടനകള്‍ രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയില്‍ ഫസല്‍ ഗഫൂറിനെ എതിര്‍ത്തും അനുകൂലിച്ചും വലിയ ചര്‍ച്ചയാണ് നടന്നുവരുന്നത്. ഇതിനിടയിലാണ് സംഘടനക്കുള്ളില്‍ നിന്നുതന്നെ ഫസല്‍ ഗഫൂറിനെതിരെ നീക്കം നടക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!