വളാഞ്ചേരിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ബാവപ്പടിക്കടുത്ത് ഒ.ബി.ജി ക്ലിനിക്കിന് സമീപമാണ് അപകടമുണ്ടായത്.
വിദ്യാര്‍ഥികളായ മുനവര്‍ (15), അബ്ദുള്‍ റഹൂഫ് (15), വിബിന്‍ (16), ഷിബിന്‍ (14),നിഹമത്തുള്ള(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അത്തിപ്പറ്റയില്‍ നിന്നും വളാഞ്ചേരിയിലേക്ക് പോകുന്നതിനിടെയാണ് ഓട്ടോ അപകടത്തില്‍പ്പെട്ടത്.

Share news
error: Content is protected !!
Scroll to Top