പരപ്പനങ്ങാടി: അപകടത്തെ തുടര്‍ന്ന് കിടപ്പിലായ ജലാലിന് ഇലക്ട്രിക് വീല്‍ ചെയര്‍ നല്‍കി. ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ് 15 വര്‍ഷത്തോളമായി കിടപ്പിലാതായിരുന്നു സദ്ദാംബീച്ചിലെ കൂട്ടായി ജലാല്‍.
നന്‍മ കെയര്‍ ഫൗണ്ടേഷന്‍ മലപ്പുറം ജില്ല കമ്മറ്റിയാണ് ജലാലിന് ഇലക്ട്രിക് വീല്‍ ചെയര്‍ നല്‍കിയത്.
ഭാരവാഹികളായ സലീം ബാബു, ചെയര്‍മാന്‍ മരക്കാര്‍ സൈഫു, ജാഫര്‍ വേങ്ങര, ലത്തീഫ് പരപ്പനങ്ങാടി,ആബിദ്, സി പി സുബൈര്‍, നാസര്‍,
ഷാജി പുകയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




